13 October, 2018 10:47:47 AM


കേന്ദ്രം ക്ലിപ്പിട്ടു; കേരളാ മന്ത്രിമാരുടെ വിദേശസന്ദര്‍ശനവും പണംപിരിവും പ്രതിസന്ധിയില്‍

വിദേശത്ത് നിന്ന് ധനസമാഹരണത്തിനുള്ള കേന്ദ്രാനുമതി ആയില്ല, മുഖ്യമന്ത്രിക്ക് കര്‍ശന വ്യവസ്ഥകള്‍



തിരുവനന്തപുരം: പ്രളയ ധനസമാഹരണത്തിനായി മുഖ്യമന്ത്രിയുടെയും 17 മന്ത്രിമാരുടെയും വിദേശസന്ദര്‍ശനം പ്രതിസന്ധിയില്‍. ധനസമാഹരണത്തിനുള്ള വിദേശയാത്രയ്ക്ക് കേന്ദ്രാനുമതി ആയില്ല.  മുഖ്യമന്ത്രിക്ക് നൽകിയ അനുമതിയിൽ കര്‍ശന നിബന്ധനകൾ. വിദേശ പ്രതിനിധികളുമായി ചര്‍ച്ചയരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നും നിര്‍ദ്ദേശം. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട യോഗങ്ങളില്‍ മാത്രം പങ്കെടുക്കാം.


ഈ മാസം 18 മുതലാണ് വിദേശയാത്ര തുടങ്ങാന്‍ നിശ്ചയിച്ചത്‍. വായ്പാ പരിധി ഉയര്‍ത്തുന്നതിലും അനിശ്ചിതത്വം തുടരുന്നു. കേന്ദ്രം പരിധി ഉയര്‍ത്താതെ കേരളത്തിന് കടമെടുക്കാനാകില്ല. ലോകബാങ്ക് - എഡിബി വായ്പകളും അനിശ്ചിതത്വത്തില്‍. കേരളത്തിന്‍റെ വായ്പാപരിധി ഉയര്‍ത്തുന്നതിലും അനുമതി വൈകുകയാണ്.



Share this News Now:
  • Google+
Like(s): 282