11 October, 2018 12:57:43 PM


കണ്ണൂര്‍ വിമാനതാവളത്തിലെ, തെയ്യത്തിന്‍റെ കൂറ്റന്‍ ചിത്രം വിവാദത്തില്‍

കോപ്പിയടിയാണെന്ന ആരോപണവുമായി കലാകാരന്‍ അജയ് പി കെ.



കണ്ണൂര്‍: ഡിസംബറില്‍ തുറക്കാനിരിക്കുന്ന കണ്ണൂര്‍ വിമാനതാവളത്തിലെ, തെയ്യത്തിന്‍റെ കൂറ്റന്‍ ചിത്രം വിവാദത്തില്‍. ഇത് കോപ്പിയടിയാണെന്ന ആരോപണവുമായി കലാകാരന്‍ അജയ് പി കെ. താന്‍ 2009 ല്‍ ചെന്നൈയില്‍ ചെയ്ത 3ഡി ആര്‍ട്ട് വര്‍ക്കിന്‍റെ കോപ്പിയാണന്നാണ്  ആരോപിക്കുന്നത്.

കണ്ണൂരിന്‍റെ തനിമ വിളിച്ചോതാന്‍ കണ്ണൂര്‍ വിമാനതാവളത്തില്‍ സൃഷ്ടിച്ച തെയ്യത്തിന്‍റെ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു എന്നാല്‍ ഇത് തന്‍റെ അനുവാദം ഇല്ലാതെയാണ് പകര്‍ത്തിയത് എന്നാണ് കലാകാരന്‍ ആരോപിന്നത്. കഴിഞ്ഞ ആഴ്ച കണ്ണൂർ വിമാനത്താവളം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ സുഹൃത്തുക്കൾ മുഖേന ആണ് ഈ വർക്ക് കോപ്പി ചെയ്യപ്പെട്ടതായി അറിയുന്നത്.

അതിനു ശേഷം നടത്തിയ അന്വേഷണത്തില്‍ പല മാധ്യമങ്ങളിലും ഈ പെയിന്‍റിഗിനെ കുറിച്ചുള്ള വാർത്ത വന്നതായി അറിയാൻ കഴിഞ്ഞു. എന്‍റെ ഒരു രീതിയിലും ഉള്ള അനുവാദം കൂടാതെ ആണ് എന്‍റെ ആര്‍ട്ട് വര്‍ക്ക് കോപ്പി ചെയ്യപ്പെട്ടത്. ഉപയോഗിക്കുന്നതിനു മുൻപ് എന്നോട് ഒരു വാക്ക് ചോദിച്ചിരുന്നെങ്കിൽ 100 % നിറമനസ്സോടുകൂടി ഞാൻ അതിനു സമ്മതം കൊടുക്കുമായിരുന്നു.

എന്‍റെ നാടായ കണ്ണൂരിൽ ഒരു വിമാനത്താവളം വരുന്നതും അതിൽ എന്റെ സൃഷ്ടി പ്രദർശിപ്പിക്കുന്നതും വളരെ അഭിമാനകരമായ ഒരു കാര്യമാണ്. പക്ഷെ എന്‍റെ ആര്‍ട്ട് വർക്ക് എന്‍റെ യാതൊരു വിധ സമ്മതവും കൂടാതെ കീയാല്‍ ഉപയോഗിച്ചതിൽ എനിക്ക് വളരെയേറെ വിഷമം ഉണ്ടെന്ന് അജയ് പറയുന്നു.



Share this News Now:
  • Google+
Like(s): 125