Breaking News
അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോൺഗ്രസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു... എം.ജി. സർവകലാശാല തിങ്കളാഴ്ചത്തെ പരീക്ഷകൾ മാറ്റി... സംസ്ഥാനത്ത് ഇന്ന് യൂത്ത് കോൺഗ്രസ് ഹര്‍ത്താല്‍... കാസർഗോഡ് 2 കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തി... കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാ. റോബിൻ വടക്കുംചേരിക്ക് 60 വര്‍ഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും... കെവിന്‍ വധക്കേസിൽ കൈക്കൂലി വാങ്ങിയ എ.എസ്.ഐയെ പിരിച്ചുവിട്ടു; എസ്.ഐയ്ക്ക് പിരിച്ചുവിടല്‍ നോട്ടീസ്... ആറാട്ട് പ്രമാണിച്ച് ഏറ്റുമാനൂരില്‍ ശനിയാഴ്ച പ്രാദേശിക അവധി... ബി.എസ്.സി / ഡിപ്ലോമ നഴ്‌സുമാരെ സ്‌കൈപ്പ് സൗദിയിലേയ്ക്ക് ഇന്‍റര്‍വ്യൂ ചെയ്യുന്നു...

11 October, 2018 11:58:04 AM


അമേരിക്കന്‍ ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികള്‍ തകരുന്നു ; രൂപയുടെ മൂല്യം 75 ലേക്ക്

വ്യാഴാഴ്ച്ച ഡോളറിനെതിരെ 24 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്



മുംബൈ: അമേരിക്കന്‍ ഡോളറിനെതിരെ ഏഷ്യന്‍ കറന്‍സികളുടെ തകര്‍ച്ച തുടരുന്നു. നിക്ഷേപകരും ഇറക്കുമതിക്കാരും ഡോളറിനോടുള്ള ആഭിമുഖ്യം തുടര്‍ന്നതോടെ കനത്ത തകർച്ചയെ അഭിമുഖീകരിക്കുകയാണ് ഇന്ത്യൻ കറൻസി. വ്യാഴാഴ്ച്ച വിപണി ആരംഭിച്ചതിന് പിന്നാലെ ഡോളറിനെതിരെ 24 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്. നിലവില്‍ ഒരു യുഎസ് ഡോളറിന് 74.45 രൂപ ലഭിക്കും.


രൂപയുടെ തകര്‍ച്ച ഇതേപോലെ തുടരുകയാണെങ്കില്‍ അധികം വൈകാതെ മൂല്യം 75-ല്‍ എത്താനാണ് സാധ്യത. യു.എ.ഇ ദിര്‍ഹവുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 20.33 വരെ ഇടിഞ്ഞിരുന്നു. ഇന്നലെ 18 പൈസയുടെ ഇടിവ് നേരിട്ട രൂപ 74.21 എന്ന മൂല്യത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത് അവിടെ നിന്നാണ് ഇന്ന് 74.45 എന്ന നിലയിലേക്ക് വീണ്ടും മൂല്യമിടിയുന്നത്. നിലവില്‍ ഏഷ്യന്‍ കറന്‍സികളില്‍ കടുത്ത ഇടിവ് നേരിടുന്നത് രൂപയാണ്. 14 ശതമാനം ഇടിവാണ് ദിവസങ്ങള്‍ക്കുള്ളില്‍ രൂപയുടെ മൂല്യത്തിലുണ്ടായത്. 



Share this News Now:
  • Google+
Like(s): 212