11 October, 2018 06:58:28 AM


തിത്ലി ചുഴലിക്കാറ്റ് ഒഡീഷാ തീരത്ത്; മൂന്നു ലക്ഷം പേരെ മാറ്റി പാര്‍പ്പിച്ചു

മണിക്കൂറിൽ 165 കിലോമീറ്ററാണ് കാറ്റിന്‍റെ പരമാവധി വേഗം



ഭുവനേശ്വർ: തിത്ലി ചുഴലിക്കൊടുക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരില്‍ കടന്നു. ഏതാണ്ട് മൂന്നു ലക്ഷം പേരെ തീരത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. മണിക്കൂറിൽ 165 കിലോമീറ്റർ വരെയാണ് കാറ്റിന്‍റെ പരമാവധി വേഗം. തെക്കുകിഴക്കൻ ജില്ലകളിൽ കനത്ത മഴ തുടങ്ങി. ഒഡീഷയിലെ ഗോപാൽപൂരിനും ആന്ധ്രാ പ്രദേശിലെ കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് വീശുക. 



Share this News Now:
  • Google+
Like(s): 87