10 October, 2018 08:01:06 AM


റായ്ബറേലിയില്‍ ന്യൂ ഫറാക്ക എക്സ്പ്രസ് ട്രയിന്‍ പാളം തെറ്റി; 5 മരണം

നാല് കോച്ചുകള്‍ പാളം തെറ്റിയതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍



റായ്ബറേലി:  ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ട്രയിന്‍ പാളം തെറ്റി. അപകടത്തില്‍ 5 പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. ന്യൂ ഫറാക്ക എക്സ്പ്രസ് ട്രയിനാണ്  പാളം തെറ്റിയത്. റായ്ബറേലിയിൽ നിന്നും ന്യൂഡൽഹിയിലേക്ക് വന്ന ട്രെയിനാണ് ഹര്‍ചന്ത്പൂര്‍ റയില്‍വേ സ്റ്റേഷന് അമ്പത് മീറ്റര്‍ അകലെ അപകടത്തിൽപ്പെട്ടത്. നാല് കോച്ചുകള്‍ പാളം തെറ്റിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.  





Share this News Now:
  • Google+
Like(s): 122