10 October, 2018 07:55:55 AM


തിത്‍ലി ചുഴലിക്കാറ്റ് ആന്ധ്രാ, ഒഡീഷ തീരത്തേക്ക് അടുക്കുന്നു; റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു

മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്



ദില്ലി: ബംഗാൾ ഉൾക്കടലിൽ  രൂപം കൊണ്ട തിത്‍ലി ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശ്,  ഒഡീഷ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റ് ഒഡീഷയുടെ 530 കിലോമീറ്റര്‍ അടുത്ത് എത്തി. മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വരെ വേഗത്തിൽ കാറ്റു വീശാൻ സാധ്യതയുണ്ട്. അടുത്ത രണ്ട് ദിവസങ്ങളില്‍ ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഒഡിഷയിലും ആന്ധ്രയുടെ തീരപ്രദേശങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.




Share this News Now:
  • Google+
Like(s): 114