10 October, 2018 07:51:28 AM


അമേരിക്ക ചുഴലിക്കാറ്റ് ഭീതിയില്‍ ; മൈക്കിള്‍ കൊടുങ്കാറ്റ് ഫ്ലോറിഡ തീരത്തേക്ക് അടുക്കുന്നു

അലബാമ, ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു



ഫ്ലോറിഡ: അമേരിക്ക വീണ്ടും ചുഴലിക്കാറ്റ് ഭീതിയിൽ. മണിക്കൂറിൽ 193 കിലോമീറ്റർ വേഗതയുള്ള മൈക്കിൾ കൊടുങ്കാറ്റ് ഇന്ന് ഫ്ലോറിഡ തീരത്ത് എത്തുമെന്ന് കാലവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. കാറ്റഗറി മൂന്നിൽ പെടുന്ന കൊടുംകാറ്റിന്‍റെ പശ്ചാത്തലത്തിൽ അലബാമ, ഫ്ലോറിഡ, ജോർജിയ എന്നിവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീരദേശ നിവാസികളെ ഒഴിപ്പിച്ചു തുടങ്ങി. മധ്യ അമേരിക്കയിൽ 13 പേരാണ് കൊടുംകാറ്റിനെ തുടർന്ന് മരിച്ചത്.



Share this News Now:
  • Google+
Like(s): 83