09 October, 2018 10:20:11 AM


തമിഴ്നാട് ഗവർണറെ അപകീർത്തിപ്പെടുത്തുന്ന ലേഖനം: നക്കീരന്‍ ഗോപാല്‍ അറസ്റ്റില്‍

പൂനെയിലേക്ക് പോകും വഴി ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്



ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ലേഖനമെഴുതി എന്ന പരാതിയില്‍ നക്കീരൻ പത്രാധിപർ ഗോപാലിനെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ പൂനെയിലേക്ക് പോകും വഴി ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 


രുദുനഗര്‍ അറുപ്പുക്കോട്ടയിലെ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിതവകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാദേവി അനാശാസ്യ പ്രവര്‍ത്തനങ്ങളിലേക്ക് വിദ്യാര്‍ഥിനികളെ പ്രലോഭിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നതുമായി ബന്ധപ്പെടുത്തി ഗവര്‍ണര്‍ക്കും ഓഫീസിനുമെതിരെ ലേഖനമെഴുതിയെന്നാണ് ഗോപാലിനെതിരായ ആരോപണം.


സര്‍വകലാശാലാ അധികൃതര്‍ക്ക് 'വഴങ്ങിക്കൊടുക്കാന്‍' വിദ്യാര്‍ഥിനികളെ പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ കഴിഞ്ഞമാസം കോളേജ് അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഴങ്ങികൊടുക്കുകയാണെങ്കിൽ അക്കാദമിക് തലത്തില്‍ ഉയരങ്ങളിലെത്താനും ധാരാളം പണമുണ്ടാക്കാനും കഴിയുമെന്നുമായിരുന്നു അധ്യാപികയുടെ ഉപദേശം. ഈ സംഭവത്തില്‍ ഉന്നത തലത്തില്‍ വരെ ഇടപെടലുണ്ടെന്നായിരുന്നു ലേഖനം.



Share this News Now:
  • Google+
Like(s): 77