09 October, 2018 09:01:48 AM


അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

5 ദിവസം കൊണ്ട് തെക്കന്‍ ഒമാന്‍, യെമന്‍ തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങും
തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അറബിക്കടലില്‍ മധ്യ പടിഞ്ഞാറ്, തെക്കുപടിഞ്ഞാറ് ഭാഗങ്ങളിലാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നത്. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ഭാഗത്തേക്ക് മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് നീങ്ങും. അടുത്ത 24 മണിക്കൂറില്‍ ഇത് തീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് പ്രവചനം.


പടിഞ്ഞാറ്-വടക്കുപടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് 5 ദിവസം കൊണ്ട് തെക്കന്‍ ഒമാന്‍, യെമന്‍ തീരങ്ങളിലേക്ക് ചുഴലിക്കാറ്റ് നീങ്ങും. അറബിക്കടലിന്റെ തെക്കുകിഴക്ക്, മധ്യ കിഴക്ക് ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറില്‍ കാറ്റിന്റെ വേഗത 40-60 കിലോമീറ്റര്‍ വരെയായേക്കാം. മത്സ്യത്തൊഴിലാളികള്‍ ഇന്ന് മുതല്‍ 12 വരെ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.Share this News Now:
  • Google+
Like(s): 230