08 October, 2018 10:17:06 PM


കോട്ടയം മാന്നാനത്ത് സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്ക്



കോട്ടയം: മാന്നാനം കെ.ഇ സ്കൂളിന് സമീപം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് പതിനഞ്ചോളം പേര്‍ക്ക് പരിക്ക്. കാര്‍ യാത്രക്കാരനായ അതിരമ്പുഴ തൈപ്പറമ്പില്‍ ടോണി (21), കല്ലറ സ്വദേശികളായ സോന (17), സോമന്‍ (56), ആശാ രാജേഷ് (37), പ്രജു (27), നീണ്ടൂർ സ്വദേശി ഷാജി (31) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ കമ്പിയിലും സീറ്റിലും മറ്റും ഇടിച്ച് ചെറിയ പരിക്കുകള്‍ ഏറ്റവരാണ് ഏറെയും. തിങ്കളാഴ്ച വൈകിട്ട് ആറ് മണി കഴിഞ്ഞായിരുന്നു അപകടം. മെഡിക്കല്‍ കോളേജ് ഭാഗത്തുനിന്നും കല്ലറയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ കാറിന്‍റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നു.



Share this News Now:
  • Google+
Like(s): 1038