07 October, 2018 04:31:12 PM


കൊല്ലത്തെ അഞ്ചു രൂപ കടകളില്‍ റെയ്ഡ്; കണ്ടെത്തിയത് ആഴ്ചകള്‍ പഴക്കമുള്ള വെളിച്ചെണ്ണ

കറുത്ത് രൂപം തന്നെ മാറിയ അവസ്ഥയിലായിരുന്നു പല എണ്ണകളും



കൊല്ലം: കൊല്ലത്തെ അഞ്ചുരൂപ കടകളില്‍ റെയ്ഡ്. കണ്ടെത്തിയത് ആഴ്ചകള്‍ പഴക്കമുള്ള വെളിച്ചെണ്ണ. കറുത്ത് രൂപം തന്നെ മാറിയ അവസ്ഥയിലായിരുന്നു പല എണ്ണകളും. കളക്ടറുടെ ഉത്തരവ് പ്രകാരം ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ എണ്ണയും ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തത്. പല കടകകളും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. 15 തട്ടുകടകളില്‍ നിന്ന് ആഴ്ചകളോളം പഴക്കമുള്ള എണ്ണയുടെ സാമ്പിളുകള്‍ ശേഖരിച്ചു. ഇവയ്ക്കെല്ലാം നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനാഫലം വരുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 173