07 October, 2018 04:06:11 PM


ക്ഷേത്രങ്ങൾ വിശ്വാസികൾ ഭരിക്കും; എരുമേലിയിലെ ദേവസ്വം ഓഫീസ് പ്രതിഷേധക്കാര്‍ താഴിട്ടുപൂട്ടി

ഓഫീസുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന നെയിം ബോർഡുകള്‍ തകർത്തു



എരുമേലി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസും ഒരു വിഭാഗം താഴിട്ടു പൂട്ടി കൊടികുത്തി. വിശ്വാസികളെയും ക്ഷേത്രങ്ങളെയും വേണ്ടാത്ത ദേവസ്വം ബോർഡിനെയും സർക്കാരിനെയും വിശ്വാസികൾക്ക് വേണ്ടെന്ന് പറഞ്ഞാണ് ക്ഷേത്ര വിശ്വാസികൾ എരുമേലി ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും താഴിട്ട് പൂട്ടിയത്.


ഇവിടെത്തെ വഴിപാട് കൗണ്ടര്‍ തകർത്ത ഭക്തർ ഇനി ക്ഷേത്രങ്ങൾ വിശ്വാസികൾ ഭരിക്കുമെന്നും പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ വഴിപാട് കൗണ്ടറിന്‍റെ വഴിപാട് നിരക്കുകൾ പ്രദർശിപ്പിച്ച ബോർഡ് തോട്ടിലെറിഞ്ഞു. ദേവസ്വം ബോർഡ് ഓഫീസുകൾക്ക് മുകളിൽ സ്ഥാപിച്ചിരുന്ന നെയിംബോർഡുകളും തകർത്തു.



Share this News Now:
  • Google+
Like(s): 287