07 October, 2018 11:33:47 AM


കുറവിലങ്ങാട് വാഹനാപകടത്തിൽ സ്കൂട്ടറില്‍ യാത്ര ചെയ്ത കന്യാസ്ത്രീ മരിച്ചു

കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാവുംപുറം കുടുംബാംഗം സി. സാവിയോ ആണ് മരിച്ചത്




കുറവിലങ്ങാട്: വൈക്കം റോഡിൽ സ്കൂട്ടറിൽ മറ്റൊരു വാഹനമിടിച്ചുണ്ടായ അപകടത്തിൽ കന്യാസ്ത്രീ മരിച്ചു. അപകടത്തിന് ഇടയാക്കിയ വാഹനം നിർത്താതെ പോയി. ഞായറാഴ്ച പുലർച്ചെ 5.45 മണിയോടെ ആയിരുന്നു അപകടം. പാറ്റ്നയിലെ ഒരു കോൺവെന്റിലെ അംഗമായ സി. സാവിയോ (65) ആണ് മരിച്ചത്. കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കാവുംപുറം കുടുംബാംഗമാണ്. കാട്ടാമ്പാക്കിലെ സഹോദരിയുടെ വീട്ടിലെത്തി മടങ്ങവേ ആയിരുന്നു അപകടം. 


സഹോദരി ഭർത്താവ് സെബാസ്റ്റ്യന്റെ സ്കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു കന്യാസ്ത്രീ. അപകടത്തിൽ പരിക്കേറ്റ സെബാസ്റ്റ്യനെ (50) കുറവിലങ്ങാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.സാവിയോയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡി.കോളേജ് ആശു‌പത്രിയിലേക്ക് മാറ്റി. നിർത്താതെ പോയ വാഹനം കണ്ടു പിടിക്കാൻ സിസിടിവി ദൃശ്യങ്ങൾ തെരയുകയാണെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു.



Share this News Now:
  • Google+
Like(s): 1757