06 October, 2018 06:39:27 PM


നികുതിയടക്കാതെ പക്കോട കച്ചവടം; 60 ലക്ഷം പിഴയടക്കാന്‍ നികുതി വകുപ്പ്

പക്കോടകടയിലെ ദിവസവരുമാനം കണ്ട് ഉദ്യോഗസ്ഥര്‍ ഞെട്ടി




ലുധിയാന: പക്കോട കച്ചവടക്കാരനെ നികുതി തട്ടിപ്പ് നടത്തിയതിന്  പിടികൂടി. പക്കോട കച്ചവടക്കാരനായ പന്നാ സിങ്ങിന്‍റെ രണ്ട് പക്കോട കടകൾ കേന്ദ്രീകരിച്ച് നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്. വളരെ തിരക്ക് അനുഭവപ്പെടുന്ന കടകളിലെ ദിവസവരുമാനം അറിയുന്നതിന് പ്രിൻ‌സിപ്പൽ കമ്മീഷ്ണർ ഡിഎസ് ചൗധരിയുടെ നേതൃത്വത്തിലാണ് ഒരു സംഘം ഉ​ദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്.

വ്യാഴാഴ്ച്ച കടകളിൽ എത്തിയ ഉദ്യോ​ഗസ്ഥർ രണ്ട് കടകളിലെയും കാഷ് കൗണ്ടറുള്‍ നിരീക്ഷിച്ചു. ഒരു ദിവസം മുഴുവനും കാഷ് കൗണ്ടറിൽ നിന്ന ഉദ്യോ​ഗസ്ഥർ കടകളിലെ വരുമാനം കണ്ട് ഞെട്ടി. കടകളിലെ ദിവസ വരുമാനവും വാർഷിക നികുതിയും കൂട്ടിയപ്പോൾ പന്നാ സിങ്ങിനോട് 60 ലക്ഷം രൂപ നികുതി കെട്ടാൻ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെട്ടു.   
 
1952നാണ് പന്നാ സിങ്ങിന്‍റെ പിതാവ് ​ഗിൽ റോഡില്‍ പക്കോട കട ആദ്യമായി ആരംഭിച്ചത്. തുടർന്ന് സ്വാദിഷ്ടമായ വ്യത്യസ്ത പക്കോടകളുടെ പേരിൽ കട പഞ്ചാബിൽ പ്രശസ്തിയാർജിക്കുകയായിരുന്നു. പനീർ പക്കോടയും ധീ ബല്ലയുമാണ് ഇവിടുത്തെ സ്പെഷ്യൽ വിഭവങ്ങൾ. രാഷ്ട്രീയക്കാർ, പൊലീസുകാർ, വ്യവസായികൾ, ചലച്ചിത്ര താരങ്ങൾ തുടങ്ങി നിരവധിയാളുകൾ ഇവിടെ വരാറുണ്ട്.



Share this News Now:
  • Google+
Like(s): 126