06 October, 2018 04:51:07 PM


യുവമോർച്ച പ്രസിഡന്‍റിനെ മർദിച്ചെന്ന് ആരോപണം; പത്തനംതിട്ടയിൽ നാളെ ഹർത്താൽ

ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ



പത്തനംതിട്ട: പത്തനംതിട്ടയിൽ നാളെ ഹർത്താൽ. ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് ദേവസ്വം ബോർഡ്  പ്രസിഡന്‍റ് പത്മകുമാറിന്‍റെ ആറന്മുളയിലെ വീട്ടിലേക്ക് മാർച്ച് നടത്തിയ യുവമോർച്ച സംസ്ഥാന പ്രസിഡന്‍റിനെ പോലീസ് മർദ്ദിച്ചെന്നാരോപിച്ചാണ് ഹർത്താൽ. എന്നാല്‍ ഉന്തിലും തള്ളിലും പരിക്കേറ്റതാണെന്ന് പോലീസ് പറയുന്നു. 


ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ്. സംസ്ഥാന അദ്ധ്യക്ഷൻ പ്രകാശ് ബാബു, ശ്രീരാജ് ശ്രീവിലാസം ആറന്മുള മണ്ഡലം പ്രസിഡന്‍റ് ഹരീഷ് പൂവത്തൂർ അടക്കം നിരവധി പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ കോഴഞ്ചേരിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 270