06 October, 2018 03:24:47 PM


ഏറ്റുമാനൂര്‍ - പാലാ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്

കിടങ്ങൂര്‍ സ്വദേശി രാജനെ കോട്ടയംമെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍- പാലാറോഡില്‍ പുന്നത്തുറ ഷട്ടര്‍ കവലയക്ക്‌സമീപം കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 2.30 മണിയോടെ ഷട്ടര്‍ കവലയ്ക്ക് സമീപമായിരുന്നു സംഭവം. പരിക്കേറ്റ ബൈക്ക് യാത്രക്കാരന്‍  കിടങ്ങൂര്‍ സ്വദേശി രാജനെ കോട്ടയംമെഡിക്കല്‍ കേളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറ്റുമാനൂര്‍ ഭാഗത്തുനിന്നും വന്ന സ്കൂട്ടര്‍ റോഡില്‍ നിന്നും വലതുഭാഗത്തേയക്ക് തിരിക്കുന്നതിനിടയില്‍ പാലായില്‍ നിന്ന് കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ ഇടിക്കുകയായിരുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.



Share this News Now:
  • Google+
Like(s): 822