06 October, 2018 11:33:32 AM


പ്രഖ്യാപനം അകലെ: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വർദ്ധനവ്



ദില്ലി: രാജ്യത്ത് പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ടര രൂപയുടെ കുറവുണ്ടാകുമെന്ന കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് 18 പൈസയും, ഡീസലിന് 29 പൈസയുടേയും വര്‍ധനവാണ് ശനിയാഴ്ച ഉണ്ടായത്. ഇതോടെ രാജ്യതലസ്ഥാനമായ ദില്ലിയില്‍ പെട്രോള്‍ ലിറ്ററിന് 81.68 ഉം, ഡീസലിന് 73.24 ഉം രൂപയായി. മുംബൈയില്‍ പെട്രോളിന് 18 പൈസ വര്‍ധിച്ച് 87.15 രൂപയിലെത്തി. അതേസമയം ഡീസല്‍ വില 70 പൈസ കുറഞ്ഞ് 76.75 രൂപയുമായി.


കഴിഞ്ഞ ഒക്ടോബര്‍ നാലിനാണ് പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അറിയിച്ചത്. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി ഒരു രൂപ കുറച്ചുവെന്നും, എണ്ണക്കമ്പനികള്‍ ഒരു രൂപ വീതം കുറയ്ക്കുമെന്നും ജയ്റ്റ്‌ലി അറിയിച്ചു. ഇന്ധന വിലയിലെ കുറവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും ജയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു



Share this News Now:
  • Google+
Like(s): 128