06 October, 2018 09:14:31 AM


വയനാട്ടിൽ നാലംഗ കുടുംബം തോട്ടത്തില്‍ തുങ്ങിമരിച്ച നിലയില്‍

തിടങ്ങഴിത്തോപ്പില്‍ വിനോദ്, ഭാര്യ മിനി, മക്കള്‍ അനുശ്രീ, അഭിനവ് എന്നിവരാണ് മരിച്ചത്

 




സുല്‍ത്താന്‍ ബത്തേരി: വയനാട് ഒരു കുടുംബത്തിലെ നാല് പേരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വീടിന് പിന്നിലുള്ള തോട്ടത്തിലാണ് ഇവരെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തവിഞ്ഞാല്‍ തിടങ്ങഴിത്തോപ്പില്‍ വിനോദ്, ഭാര്യ മിനി, മക്കള്‍ അനുശ്രീ, അഭിനബ് എന്നിവരാണ് മരിച്ചത്. 


ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തീക പ്രശ്‌നങ്ങളാണ് ഇതിലേക്ക് നയിച്ചത് എന്നു കരുതുന്നു. എന്നാല്‍ ഇവര്‍ക്ക് കുടുംബ പ്രശ്‌നമാണെന്നും സംശയമുണ്ട്. പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചു. അഭിനവ് മുതിരേരി സര്‍വ്വോദയം സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.



Share this News Now:
  • Google+
Like(s): 104