05 October, 2018 06:01:44 PM


തെള്ളകത്ത് ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്

ഫിന്നി വര്‍ഗീസ്, കെവിന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്



കോട്ടയം: തെള്ളകം കാരിത്താസ് ജംഗ്ഷനു സമീപം എം.സി.റോഡില്‍ ടോറസ് ലോറിയിടിച്ച് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. വണ്ടന്‍മേട് പുറ്റടി പയ്യമ്പള്ളില്‍ ഫിന്നി വര്‍ഗീസ് (20), പത്തനംതിട്ട തലോട്ടായില്‍ കെവിന്‍ (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 7.50 മണിയോടെ റിലയന്‍സ് പെട്രോള്‍ പമ്പിനു മുമ്പിലായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്നും തെറിച്ചു വീണ ഇരുവരുടെയും ശരീരത്ത് കൂടി ലോറിയുടെ മുന്‍ചക്രം കയറിയിറങ്ങി.



Share this News Now:
  • Google+
Like(s): 187