05 October, 2018 11:25:03 AM


കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടം: കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ മരിച്ചു

താമരശേരി ചുങ്കത്ത് പുലർച്ചെ ഉണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്


കോഴിക്കോട്: കാരാട്ട് റസാഖ് എംഎൽഎയുടെ സഹോദരൻ വാഹനാപകടത്തിൽ മരിച്ചു. കൊടുവള്ളി കാരാട്ട് അബ്ദുൾ ഗഫൂറാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന രണ്ടു പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താമരശേരി ചുങ്കത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.



Share this News Now:
  • Google+
Like(s): 20