04 October, 2018 04:00:13 PM


ഫുട്ബോൾ മത്സരം കാണുവാൻ 'കറുത്ത വേഷം' ധരിച്ച് പ്രവേശിക്കാൻ ആഹ്വാനം

മാധ്യമങ്ങൾ സമരങ്ങൾക്ക് വേണ്ടത്ര വാർത്താപ്രാധാന്യം നൽകാത്തതില്‍ പ്രതിഷേധവും രേഖപ്പെടുത്തിയാണ് സന്ദേശം




കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പുതുമയുള്ള സമരമുറയ്ക്ക് നിർദ്ദേശം നൽകി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം ചർച്ചയാവുന്നു. ഒക്ടോബർ 5 ന് കൊച്ചിയിൽ നടക്കുന്ന മത്സരം കാണുവാൻ എത്തുന്നവർ 'സേവ് ശബരിമല' എന്ന ബാനറും പിടിച്ച് കറുത്ത വസ്ത്രം ധരിച്ച് ഗാലറിയിൽ ഇരിക്കണമെന്നാണ് പേര് വെളിപ്പെടുത്താതെയുള്ള സന്ദേശത്തിൽ പറയുന്നത്. കേരളത്തിലെ മാധ്യമങ്ങൾ കോടതി വിധിക്കെതിരെ നടക്കുന്ന സമരങ്ങൾക്ക് വേണ്ടത്ര വാർത്താപ്രാധാന്യം നൽകാത്തതിലുള്ള പ്രതിഷേധവും സന്ദേശത്തിൽ സൂചിപ്പിക്കുന്നു.

സന്ദേശത്തിന്‍റെ പൂർണ്ണരൂപം ചുവടെ.



" *മനസ്സിൽ തോന്നിയ ഒരു ആശയമാണ്.. നല്ലതാണെങ്കിൽ ഷെയർ ചെയ്യൂ*
ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ഹൈന്ദവർ നടത്തുന്ന ഒരു പ്രതിഷേധ പ്രകടനങ്ങളും ഇവിടുത്തെ മാമ മാധ്യമങ്ങൾ കാണിക്കില്ല... നാളെ (05-10-2018) രാത്രി 7.30 നു കൊച്ചി ജവഹർ ലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മുംബൈ എഫ്സി യുടെ മത്സരം നടക്കുന്നുണ്ട്.. ഈ മത്സരത്തിൽ കാണികളായി എത്തുന്ന മുഴുവൻ മലയാളികളും ജാതിമതഭേദമന്യേ ഭഗവാൻ അയ്യപ്പന്റെ ഇഷ്ടനിറമായ *കറുത്ത വസ്ത്രം ധരിച്ചു SAVE SABARIMALA* എന്ന ബാനറുകളും ഫ്ളക്സുകളും പിടിച്ചു ഗാലറിയിൽ ഇരിക്കുക.. തീർച്ചയായും സ്റ്റാർസ്പോർസ് ചാനലിലൂടെ ലോകം മുഴുവൻ നമ്മുടെ പ്രതിഷേധം അറിയും..... 
ഇത് ഹിന്ദുവിന്റെ മാത്രം പ്രശ്നമല്ല, മലയാളികളുടെ മുഴുവൻ പ്രശ്നമാണ്. എന്താണ് മലയാളികളുടെ ശക്തിയെന്ന് ലോകമറിയട്ടെ.. 
*സ്വാമിയേ ശരണമയ്യപ്പ* ''



Share this News Now:
  • Google+
Like(s): 297