03 October, 2018 10:45:31 PM


ചാലക്കുടി പുഴയ്ക്ക് കുറുകെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു

ഗതാഗതം ഒറ്റ ട്രാക്കിലൂടെ ആയതിനാല്‍ ട്രെയിനുകള്‍ വൈകിയോടുന്നു



തൃശ്ശൂര്‍: ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രെയിൻ ഗതാഗതം ഇപ്പോള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമായി. ജനശതാബ്ദി, ആലപ്പി എക്സ്പ്രസ്, ഷൊർണൂർ പാസഞ്ചർ ട്രെയിനുകൾ പിടിച്ചിട്ടു. ഗതാഗതം ഒറ്റ ട്രാക്കിലൂടെ ആയതിനാല്‍ മറ്റ് ട്രെയിനുകളും വൈകിയോടുകയാണ്.



Share this News Now:
  • Google+
Like(s): 27