02 October, 2018 07:57:21 PM


ചാലക്കുടിയിൽ നാശം വിതച്ച് കനത്ത മഴയും കാറ്റും; വീടുകളുടെ മേൽക്കൂര പറന്ന് പോയി

റോഡിൽ നിർത്തിയിട്ട ഓട്ടോകൾ ശക്തമായ കാറ്റിൽ ഉരുണ്ടുപോയതായി നാട്ടുകാർ



ചാലക്കുടി: ചാലക്കുടിയിൽ നാശം വിതച്ച് കനത്ത മഴയും കാറ്റും. ഒട്ടേറെ വീടുകളുടെ മേൽക്കൂര പറന്ന് പോയി. മുപ്പതോളം കേന്ദ്രങ്ങളിൽ മരം വീണ് വൈദ്യുതി വിതരണം തടസപ്പെട്ടു. നഗരത്തിലെ സുരഭി സിനിമാ തീയറ്ററിന്‍റെ മേൽക്കൂരയും കാറ്റിൽ പറന്നു. സിനിമ നടക്കുന്നതിനിടയില്‍ മേൽക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ കാണികൾ എഴുന്നേറ്റോടി. നഗര മധ്യത്തിലുള്ള ബിജെപി ഓഫീസിന്‍റെയും മേൽക്കൂര പറന്നുപോയിട്ടുണ്ട്.


റോഡിൽ നിർത്തിയിട്ട ഓട്ടോകൾ ശക്തമായ കാറ്റിൽ ഉരുണ്ടുപോയതായാണ് നാട്ടുകാർ പറയുന്നത്. കനത്ത മഴയിലുണ്ടായ വെള്ളക്കെട്ട് മൂലം നഗരത്തിൽ പലയിടത്തും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. പല പ്രധാനറോഡുകളിലും മരം വീണും ഗതാഗതതടസ്സമുണ്ടായി. റെയിൽവേ സ്റ്റേഷൻ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടർന്ന് ഏറെ നേരം ട്രാഫിക് ബ്ലോക്കുമുണ്ടായി. മുന്നറിയിപ്പില്ലാതെ പെയ്ത കനത്ത മഴയിൽ പരിഭ്രാന്തിയിലാണ് ജനങ്ങൾ



Share this News Now:
  • Google+
Like(s): 15