01 October, 2018 08:39:35 PM


കന്യാസ്ത്രീയെ അപമാനിച്ച സംഭവം: പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കേസ്



കോട്ടയം: മുൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോയുടെ പീഡനത്തിനിരയായ കന്യാസ്ത്രീയെ വാർത്താ സമ്മേളനത്തിൽ അപമാനിച്ച പി.സി.ജോർജ് എംഎൽഎക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് കന്യാസ്ത്രീയെ രൂക്ഷമായ ഭാഷയില്‍ മോശം പദപ്രയോഗങ്ങളിലൂടെ പി.സി ജോര്‍ജ്ജ് അപമാനിച്ചത്. 


ഇതിനെതിരെ കന്യാസ്ത്രീ തന്നെ പരാതി നല്‍കുകയായിരുന്നു. നേരത്തേ മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പൊലീസ് പി.സി.ജോർജിനെതിരെ സ്വമേധയാ കേസെടുക്കാൻ തീരുമാനിച്ചിരുന്നു. ഇത് രണ്ടും ചേർത്താണിപ്പോൾ പി.സി.ജോർജിനെതിരെ കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ മോശപരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിശദീകരണം നല്‍കാന്‍ പി.സി ജോര്‍ജ്ജ് രണ്ടാമതും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. രണ്ടാമത് നടത്തിയ വാര്‍ത്താസമ്മേളനത്തിലും കന്യാസ്ത്രീയെ മോശമായി  എംഎല്‍എ ആക്ഷേപിക്കുകയായിരുന്നു. 



Share this News Now:
  • Google+
Like(s): 157