01 October, 2018 10:11:32 AM


സര്‍വ്വകാല റെക്കോഡില്‍ ഇന്ധനവില; പാചകവാതക വില വീണ്ടും വര്‍ദ്ധിപ്പിച്ചു

സബ്സിഡി ഉള്ള സിലിണ്ടറിന് 2 രൂപ 89 പൈസ വർദ്ധിപ്പിച്ചു



തിരുവനന്തപുരം: പെട്രോള്‍ - ഡീസല്‍ വില സര്‍വകാല റെക്കോഡിലെത്തിയതോടൊപ്പം പാചക വാതകത്തിന്‍റെ വില വീണ്ടും വർദ്ധിപ്പിച്ചു. സബ്സിഡിയില്ലത്ത സിലിണ്ടറിന് 59 രൂപയാണ് കൂട്ടിയത്. സബ്സിഡി ഉള്ള സിലിണ്ടറിന് 2 രൂപ 89 പൈസയും വർദ്ധിപ്പിച്ചു. പുതുക്കിയ വിലയനുസരിച്ച് സബ്സിഡിയുള്ള സിലിണ്ടറുകൾക്ക് ഇനി 502 രൂപ 4 പൈസ നൽകേണ്ടി വരും.


രാജ്യാന്തര വിപണിയിൽ വില വർദ്ധിച്ചതും വിദേശ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണ് നിരക്ക് കൂട്ടാൻ കാരണമെന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കി. അതിനിടെ ഇന്ധനവിലയും കൂട്ടി. കേരളത്തില്‍ പെട്രോള്‍ വില 87 രൂപ കടന്നു. പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 32 പൈസയും ആണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 87.19 രൂപയും ഡീസലിന് 80.43 രൂപയും ആണ് ഇന്നത്തെ വില.




Share this News Now:
  • Google+
Like(s): 109