30 September, 2018 11:40:15 AM


കാന്‍സര്‍ ബോധവല്‍ക്കരണത്തിന് 'ടോപ്‍ലെസാ'യി പാട്ട്; പുലിവാല് പിടിച്ച് സെറീന വില്യംസ് (VIDEO)

ഓസ്ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരുന്നു വീഡിയോ



കാൻബറ: സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായി മാറിടം മറയ്ക്കാതെ പാട്ടുപാടിയ ടെന്നീസ് താരം സെറീന വില്യംസിനെതിരെ പ്രതിഷേധം രൂക്ഷം. കാന്‍സറിനെതിരായ ബോധവല്‍ക്കരണം ലക്ഷ്യമിട്ടുള്ള പരസ്യത്തിലാണ് സെറീന വില്യംസ് ടോപ്‍ലെസായി അഭിനയിച്ചത്. മാറിടം കൈകള്‍ കൊണ്ട് മറച്ചുള്ള  വീഡിയോയ്ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. വീഡിയോ പങ്കു വച്ച് പത്തുമണിക്കൂറിനുള്ളില്‍ 13 ലക്ഷത്തില്‍ അധികം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. 


ഓസ്ട്രേലിയയിലെ സ്തനാര്‍ബുദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരുന്നു വീഡിയോ ചിത്രീകരിച്ചത്. 1991ല്‍ പുറത്തിറങ്ങിയ ദ ദിവിനയില്‍സ് എന്ന ബാന്‍ഡിന്റെ ഐ ടച്ച് മൈസെല്‍ഫ് എന്ന ഗാനമാണ് സെറീന വീഡിയോയില്‍ പാടുന്നത്. ദ ദിവിനയില്‍സിലെ പാട്ടുകാരിയായ ക്രിസ്സി ആംഫ്ലെറ്റാണ് വരികള്‍ എഴുതിയിരിക്കുന്നത്. 53 വയസില്‍ സ്തനാര്‍ബുദം ബാധിച്ചാണ് ക്രിസ്സി മരിക്കുന്നത്. സ്ത്രീകള്‍ തങ്ങളുടെ ആരോഗ്യത്തിന് പ്രഥമ പരിഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പാട്ട് 1991 ലെ ഹിറ്റു പാട്ടുകളില്‍ ഒന്നായിരുന്നു. 





Share this News Now:
  • Google+
Like(s): 100