29 September, 2018 03:02:25 AM


തലശ്ശേരിയില്‍ ആദായ നികുതി ഉദ്യോഗസ്‌ഥര്‍ ചമഞ്ഞ്‌ കവര്‍ച്ച: പ്രതിയുടെ രേഖാചിത്രം പുറത്ത്‌ വിട്ടു

നഗരത്തിലെ മല്‍സ്യ മൊത്തവ്യാപാരിയായ മജീദിന്‍റെ വീട്ടിലാണ് അഞ്ചംഗ സംഘം എത്തിയത്



തലശ്ശേരി: മത്സ്യമൊത്തവ്യാപാരിയുടെ വീട്ടില്‍ ആദായ നികുതി ഉദ്യോഗസ്‌ഥരെന്ന വ്യാജേനെ എത്തി പണം കവര്‍ന്ന സംഘത്തിലെ മുഖ്യപ്രതി എന്ന്‌ സംശയിക്കുന്ന ആളിന്റെ രേഖാചിത്രം പോലീസ്‌ പുറത്ത്‌ വിട്ടു.ഏകദേശം അമ്പത്‌ വയസിലധികം പ്രായം തോന്നിക്കുന്ന കണ്ണടയും തൊപ്പിയും ധരിച്ച തടിച്ച ശരീരപ്രകൃതിയുള്ള ആളിന്റെ രേഖാചിത്രമാണ്‌ തലശ്ശേരി പോലീസ്‌ പുറത്ത്‌ വിട്ടത്‌. കഴിഞ്ഞ വ്യാഴാഴ്‌ച്ച പുലര്‍ച്ചെ 3.30 ഓടെയാണ്‌ നഗരത്തിലെ പ്രമുഖ മല്‍സ്യ മൊത്തവ്യാപാരിയായ മജീദിന്റെ വീട്ടില്‍ അഞ്ചംഗ സംഘം എത്തിയത്‌.


ഇന്‍കം ടാക്‌സ് ഉദ്യോഗസ്‌ഥരാണെന്ന്‌ പരിചയപ്പെടുത്തിയ സംഘം റെയ്‌ഡിനെന്ന പേരില്‍ വീടിനുള്ളിലെക്ക്‌ പ്രവേശിക്കുകയും മുറിയില്‍ സൂക്ഷിച്ചിരുന്ന 26,000 രൂപയുമായി രക്ഷപ്പെടുകയായിരുന്നു. മുപ്പത്തിഅഞ്ചിനും, അന്‍പത്തി അഞ്ചിനും ഇടയില്‍ പ്രായം തോന്നിക്കുന്നവരാണ്‌ സംഘത്തിലുണ്ടായിരുന്നതെന്ന്‌ മജിദ്‌ പോലിസിന്‌ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ രേഖാചിത്രം പുറത്ത്‌ വിട്ടത്‌



Share this News Now:
  • Google+
Like(s): 137