28 September, 2018 09:42:39 PM


അശ്ശീല സൈറ്റുകള്‍ നിരോധിക്കണം: കേന്ദ്രസര്‍ക്കാരിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി

ബലാത്സംഗ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ ആവശ്യം




ഡെറാഡൂണ്‍: അശ്ശീല സൈറ്റുകള്‍ നിരോധിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഉത്തരാഖണ്ഡ് ഹൈക്കോടതി. ബലാത്സംഗ കേസ് പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി ശക്തമായ ആവശ്യം കേന്ദ്രസര്‍ക്കാരിനു മുന്നില്‍ ഉയര്‍ത്തിയിരിക്കുന്നത്. ആക്ടിങ് ചീഫ് ജസ്റ്റിസ് രാജീവ് ശര്‍മ്മ, ജസ്റ്റിസ് മനോജ് തിവാരിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.


ഡെറാഡൂണില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനെ സഹപാഠികള്‍ കൂട്ട ബലാത്സംഗം ശചയ്ത കേസ് പരിഗണിക്കവെയാണ് കോടതി ആവശ്യം ഉയര്‍ത്തിയത്. അശ്ശീല വീഡിയോ കണ്ടതിനു ശേഷമാണ് പീഡനം നടത്തിയതെന്ന് വിദ്യാര്‍ത്ഥികള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനെ നാലു സഹപാഠികള്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്.


ഇത്തരം അശ്ശീല സൈറ്റുകള്‍ കുട്ടികളുടെ മനസിലേക്ക് മോശം ചിന്തകള്‍ കയറ്റിവിടുന്നുവെന്നും, ഇതിന് നിയന്ത്രണം കൊണ്ടുവരികയോ, നിരോധിക്കുകയോ ചെയ്യണം. അശ്ശീല സൈറ്റുകളെ സംബ്‌നധിച്ച് കേന്ദ്ര സര്‍ക്കാര്‍ മൂന്ന് വര്‍ഷം മുമ്പ് നല്‍കിയ വിജ്ഞാപനം കര്‍ശനമായി മൊബൈല്‍ സേവന ദാതാക്കള്‍ പാലിക്കണമെന്നും കോടതി ആവശ്യമുയര്‍ത്തി.



Share this News Now:
  • Google+
Like(s): 103