28 September, 2018 07:44:45 PM


ട്രെയിനില്‍ റെയ്ഡ്: 80 കിലോ നിരോധിത പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു

രണ്ട് ജബല്‍പൂര്‍ സ്വദേശികള്‍ അറസ്റ്റില്‍




കോട്ടയം: ഐലന്റ് എക്‌സ്പ്രസില്‍ നടത്തിയ പരിശോധനയില്‍ നിരോധിച്ച പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ പിറവം റോഡ് മുതല്‍ റെയില്‍വെ പോലീസും പോലീസ് വകുപ്പും നടത്തിയ സംയുക്ത പരിശോധനയിലാണ് പുകയില ഉല്പന്നങ്ങള്‍ പിടിച്ചെടുത്തത്. എഎസ്‌ഐമാരായ നാസര്‍, രാജശേഖരന്‍, സിസില്‍, കുര്യന്‍, ദിലീപ്, എസ് സിപിഒ മധു, സിപിഒ സജിമോന്‍, ഡബ്ല്യൂസിപിഒ നീതു, ആര്‍പിഎഫ് എസ്‌ഐമാരായ വര്‍ഗ്ഗീസ്, കുര്യാക്കോസ്, ജ്യോതി എന്നിവരാണ് സംയുക്ത പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്. എസ് 11 കോച്ചില്‍ നിന്ന് 440 പായ്ക്കറ്റുകളിലും, 20 ടിന്നുകളിലും 6 കുപ്പികളിലുമായി സൂക്ഷിച്ച 80 കിലോ കേരളത്തില്‍ നിരോധിച്ച പുകയിലയാണ് പിടിച്ചെടുത്തത്. ജബല്‍പൂര്‍ സ്വദേശികളായ അക്താരി ബീഗം, അന്‍സദ് എന്നിവരെ കോട്പാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.



Share this News Now:
  • Google+
Like(s): 134