27 September, 2018 09:41:30 PM


ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സ്: ലോംഗ്ജംപില്‍ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്

മീറ്റില്‍ കേരളം ഉറപ്പിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.
ഭുവനേശ്വര്‍: ദേശീയ സീനിയര്‍ ഓപ്പണ്‍ അത്‌ലറ്റിക്‌സിലെ ലോംഗ്ജംപില്‍ മലയാളിയായ എം ശ്രീശങ്കറിന് ദേശീയ റെക്കോര്‍ഡ്. അഞ്ചാം ശ്രമത്തില്‍ 8.20 ദൂരം പിന്നിട്ടാണ് ശ്രീശങ്കര്‍ റെക്കോര്‍ഡിട്ടത്. ഇതോടെ അങ്കിത് ശര്‍മ്മയുടെ റെക്കോര്‍ഡ് പഴങ്കഥയായി. കരിയറില്‍ ആദ്യമായാണ് ശ്രീശങ്കര്‍ എട്ട് മീറ്റര്‍ പിന്നിടുന്നത്. മീറ്റില്‍ കേരളം ഉറപ്പിക്കുന്ന ആദ്യ സ്വര്‍ണം കൂടിയാണിത്.Share this News Now:
  • Google+
Like(s): 269