27 September, 2018 11:40:51 AM


'മരിച്ചാലും വെറുതെ വിടില്ല'; വീരപ്പനെ വെറുതെ വിടാന്‍ പറ്റില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍

വീരപ്പനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍



ചെന്നൈ: പ്രതി മരിച്ചാലും വെറുതെ വിടില്ലെന്ന നിലപാടിലാണ് തമിഴ്നാട് സര്‍ക്കാര്‍. കുപ്രസിദ്ധ ചന്ദന കള്ളകടത്തുകാരന്‍ വീരപ്പനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുവാനിരിക്കുകയാണ് സര്‍ക്കാര്‍. വീരപ്പനെ വെറുതെ വിട്ടത് ശരിയായില്ല എന്നാണ് വീരപ്പനും രാജ്കുമാറും മരിച്ച് 18 വര്‍ഷങ്ങള്‍ക്കു ശേഷം വന്ന വിധിയെകുറിച്ചുള്ള സര്‍ക്കാര്‍ നിലപാട്.



Share this News Now:
  • Google+
Like(s): 79