26 September, 2018 09:41:03 PM


ചെങ്ങറ പുനരധിവാസ പദ്ധതി: 37 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു




കാസര്‍കോട്: ചെങ്ങറ പുനരധിവാസ പദ്ധതി പ്രകാരം 37 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ത് ബാബുവാണ് പട്ടയം വിതരണം ചെയ്തത്. കാഞ്ഞങ്ങാട് ആര്‍ഡിഒ:സി.ബിജു അധ്യക്ഷത വഹിച്ചു. എഡിഎം എന്‍. ദേവീദാസ്, കാഞ്ഞങ്ങാട് ആര്‍ഡിഒ സി. ബിജു, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, പുല്ലുര്‍പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍ എസ്.ശശീധരന്‍പിള്ള സ്വാഗതവും ഭൂരേഖാ തഹസില്‍ദാര്‍ അന്നമ്മ ജോളി നന്ദിയും പറഞ്ഞു.



Share this News Now:
  • Google+
Like(s): 71