26 September, 2018 10:28:35 AM


വള്ളികുന്നത്ത് സ്കൂൾ ബസ് അപകടത്തില്‍പെട്ട് നാലു പേർക്ക് പരിക്ക്

ബസ് റോഡരുകിലുള്ള പുരയിടത്തിൽ വീണു കിടന്നിരുന്ന മരത്തിലിടിക്കുകയായിരുന്നു



ആലപ്പുഴ: വള്ളികുന്നത്ത് ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുമായി വന്ന സ്കൂൾ ബസ് നിയന്ത്രണം വിട്ടിടിച്ച്‌ ഡ്രൈവറടക്കം നാലുപേർക്ക് പരിക്ക്. അപകടത്തില്‍ സമീപത്തെ കട തകര്‍ന്നു. ഡ്രൈവർ സിയാദ്, വിദ്യാർത്ഥികളായ രഞ്ജിത്ത്, നിയാസ്, അമൽ എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്. ഇവരെ പ്രാഥമിക ചികിത്സ നൽകിയ ശേഷം വീടുകളിലെത്തിച്ചു.


ചൊവ്വാഴ്ച വൈകിട്ട് നാലു മണിയോടെ മലമേൽ ചന്തയ്ക്ക് വടക്ക് മാറിയുള്ള വളവിന് സമീപം വച്ചായിരുന്നു അപകടം. സ്കൂൾവിട്ട് വിദ്യാർത്ഥികളുമായി വരുമ്പോൾ നിയന്ത്രണം വിട്ട ബസ് റോഡരുകിലുള്ള പുരയിടത്തിൽ വീണു കിടന്നിരുന്ന മരത്തിലിടിക്കുകയായിരുന്നു.  ഇടിയുടെ ആഘാതത്തിൽ മരം വീണ് സമീപത്തുണ്ടായിരുന്ന രാജന്‍റെ കടയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. കടയിലെ സാധനങ്ങളും നശിച്ചിട്ടുണ്ട്. 



Share this News Now:
  • Google+
Like(s): 69