25 September, 2018 10:14:51 PM


മണിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും; പമ്പയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദ്ദേശം



പത്തനംതിട്ട:  പമ്പാ ജലസേചന പദ്ധതിയുടെ ഭാഗമായ മണിയാര്‍ ജലസംഭരണിയുടെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായും പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ നിലവില്‍ ഉയര്‍ന്നിരിക്കുന്ന ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ മണിയാര്‍, വടശേരിക്കര, റാന്നി പ്രദേശങ്ങളിലുള്ളവരും പമ്പയാറിന്‍റെ തീരങ്ങളില്‍ താമസിക്കുന്നവരും ജാഗ്രത പാലിക്കുകയും മുന്‍കരുതല്‍ എടുക്കുകയും ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.



Share this News Now:
  • Google+
Like(s): 97