25 September, 2018 03:03:35 PM


ഫ്രാങ്കോയ്ക്ക് ലൈംഗിക ശേഷി പ്രശ്‌നങ്ങളില്ല; റിപ്പോർട്ട് പോലീസിന് കൈമാറി

കേസില്‍ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാകും



കോട്ടയം: അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയക്കലിന്റെ ലൈംഗിക ശേഷി പരിശോധനാ റിപ്പോര്‍ട്ട് പോലീസിന് കൈമാറി. ബിഷപ്പിന് ലൈംഗിക ശേഷിയില്‍ പ്രശ്‌നങ്ങളില്ലെന്ന് തെളിയിക്കുന്നതാണ് റിപ്പോര്‍ട്ട്. കേസില്‍ ഈ റിപ്പോര്‍ട്ട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയില്‍ വ്യാഴാഴ്ചാണ് കോടതി തീരുമാനമെടുക്കുക


കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ സെപ്റ്റംബര്‍ 19 ന് ബിഷപ്പിനെ അന്വേഷണ സംഘം ചോദ്യംചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന് മൂന്നുദിവസം നീണ്ടുനിന്ന മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം 21 ന് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. വിചാരണക്കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെ ജാമ്യാപേക്ഷയുമായി ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകര്‍ ഹൈക്കോടതിയെ സമീപിച്ചു. 



Share this News Now:
  • Google+
Like(s): 170