25 September, 2018 12:14:45 PM


കണ്ണൂരില്‍ കഞ്ചാവ് ചെടി റോഡരികില്‍ വളര്‍ത്തിയ നിലയില്‍; പോലീസ് അന്വേഷണം ആരംഭിച്ചു

നാലു മാസം വളര്‍ച്ചയുള്ള 1.4 മീറ്റര്‍ നീളമുള്ള ചെടി ആണ് കണ്ടെത്തിയത്



കണ്ണൂര്‍ : റോഡ് അരികില്‍ കഞ്ചാവ് വളര്‍ത്തി എന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് എക്‌സൈസ് സംഘം സ്ഥലത്ത് എത്തുകയും കഞ്ചാവ് ചെടി കണ്ടെത്തുകയും ചെയ്തു. നാലു മാസം വളര്‍ച്ചയുള്ള 1.4 മീറ്റര്‍ നീളമുള്ള ചെടി ആണ് കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയും കഞ്ചാവ് ചെടി എക്‌സൈസ് സംഘം കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. ചെടിയുടെ കൊമ്പ് മുറിച്ചു കൊണ്ടുപോയ നിലയിലാണ്  കാണപ്പെട്ടത്.



Share this News Now:
  • Google+
Like(s): 67