25 September, 2018 12:01:03 PM


ഇന്ധനവിലക്കയറ്റം: ബസ് ഉടമകളുടെ പ്രശ്നത്തില്‍ ഇടപെടുമെന്ന് മന്ത്രി ശശീന്ദ്രന്‍

ഇന്ധനവിലക്കയറ്റം വെല്ലുവിളിയായതോടെ നിരവധി ബസുകള്‍ നിരത്തിലിറങ്ങാതായി



തിരുവനന്തപുരം: ഇന്ധനവിലക്കയറ്റംമൂല൦ പ്രതിസന്ധിയിലായ ബസുടമകളുടെ പ്രശ്നത്തില്‍ ഇടപെടുമെന്ന് സംസ്ഥാന ഗതാഗതവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍. കൂടാതെ, സ്വകാര്യ ബസുടമകളുടെ പരാതികള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ധനവിലക്കയറ്റത്തില്‍ പിടിച്ചുനില്‍ക്കാനാകാതെ സര്‍വീസ് മുടക്കി ജനത്തെ വലയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. കുതിച്ചുയരുന്ന ഇന്ധനവില സാധാരണക്കാര്‍ക്കൊപ്പം ബസുടമകളെയും ബാധിച്ചുതുടങ്ങി. ഇന്ധനവിലക്കയറ്റം വെല്ലുവിളിയായതോടെ നിരവധി ബസുടമകളാണ് തങ്ങളുടെ ബസുകള്‍ നിരത്തിലിറക്കാത്തത്. കൂടാതെ, ഇന്ധനം, സ്‌പെയര്‍ പാര്‍ട്‌സ് അടക്കമുള്ളവയുടെ ചെലവും താങ്ങാനാവാതെ വലയുകയാണ് ബസുടമകള്‍.



Share this News Now:
  • Google+
Like(s): 56