24 September, 2018 04:58:34 PM


കട്ടിലില്ല, നിലത്ത് കിടക്കണം; ഫ്രാങ്കോ പാലാ സബ് ജയിലിൽ



പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ കോടതി റിമാൻഡ് ചെയ്ത ജലന്ധർ മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലെത്തിച്ചു. സബ് ജയിലിൽ വിചാരണ തടവുകാർക്ക് വേണ്ടിയുള്ള മൂന്നാം നമ്പർ സെല്ലിലാണ് ഫ്രാങ്കോയെ പാർപ്പിച്ചിട്ടുള്ളത്. ഇദ്ദേഹത്തോടൊപ്പം രണ്ട് പെറ്റിക്കേസ് പ്രതികൾ കൂടി ഈ സെല്ലിലുണ്ട്. 

സി ക്ലാസ്സ് ജയിലായതിനാൽ ഇവിടെ കട്ടിൽ ഇല്ല. അതിനാൽ മുൻബിഷപ്പിന് മറ്റു തടവുകാരെ പോലെ തന്നെ നിലത്തു കിടന്ന് ഉറങ്ങേണ്ടി വരും. വിചാരണ തടവുകാരനായതിനാൽ മറ്റു തടവുകാരെ പോലെ ജയിലിനുള്ളിൽ ജോലികൾ ചെയ്യേണ്ടതില്ല.



Share this News Now:
  • Google+
Like(s): 289