24 September, 2018 10:36:42 AM


നാടു കാണാനിറങ്ങിയ പുലിയെ കുടുക്കി മംഗലം ഡാമിലെ നാട്ടാരുടെ കുരുക്ക്





വടക്കഞ്ചേരി: നാടു കാണാനിറങ്ങിയ പുലിയെ കുടുക്കി നാട്ടുകാരുടെ കുരുക്ക്. മംഗലം ഡാം പ്രദേശത്ത് കഴിഞ്ഞ രാത്രി ഇറങ്ങിയ പുലിയാണ് നാട്ടുകാര്‍ ആരോ വെച്ച കുരുക്കില്‍ വീണത്. ഓടന്‍തോട് നന്നാങ്ങാടിയിലെ ചാലി എസ്റ്റേറ്റിലാണ് സംഭവം. തൃശൂര്‍ പടിഞ്ഞാറേകോട്ട സ്വദേശി രാഹുല്‍ ചാലിയുടെ വക റബ്ബർ തോട്ടത്തില്‍  പന്നിയെ പിടിക്കാന്‍ വെച്ച കുരുക്കിലാണ് പുലി വിണത്. 


കുടുക്കിൽ വീണ നിലയിൽ ഇന്ന് പുലർച്ചയോടെയാണ് പുലിയെ കണ്ടെത്തിയത്. കേബിള്‍ കമ്പികൊണ്ടുണ്ടാക്കി എസ്റ്റേറ്റിന്‍റെ കമ്പിവേലിയില്‍ ഘടിപ്പിച്ചിരുന്ന കുടുക്ക് വീണതാകട്ടെ പുലിയുടെ ഇടുപ്പില്‍. കാട്ടുപന്നിയെ പിടിക്കാന്‍ കുടുക്ക് വെച്ചതാരാണെങ്കിലും അവര്‍ക്ക് നന്ദി പറയുകയാണ് നാട്ടുാകരിപ്പോള്‍. ഈ കുരുക്ക് ഇല്ലായിരുന്നുവെങ്കില്‍ നാട്ടുകാരുടെ സ്വൈര്യജീവിതം തകര്‍ത്ത് പുലി വിഹരിക്കുമായിരുന്നു.


മംഗലം ഡാം എസ്ഐ ഉണ്ണികൃഷ്ണന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം രാവിലെ സ്ഥലത്തെത്തി. വിവരമറിഞ്ഞ് മംഗലം ഡാമില്‍ നിന്നും അടുത്തുള്ള റേഞ്ചുകളില്‍ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരും വടക്കഞ്ചേരിയില്‍ നിന്ന ഫയര്‍ഫോഴ്സ് സംഘവും എത്തിയിട്ടുണ്ട്. പുലി അക്രമാസക്തനാകുമെന്നതിനാല്‍ ആരും അടുത്തേക്ക് പോയിട്ടില്ല. പാലക്കാട് നിന്ന് ഡോക്ടര്‍ എത്തി മയക്ക് വെടി വെച്ച് കീഴ്പെടുത്താന്‍ കാത്തിരിക്കുകയാണ്.



Share this News Now:
  • Google+
Like(s): 256