23 September, 2018 08:22:59 PM


ഗോള്‍ രഹിത സമനില; അവസരങ്ങള്‍ നഷ്ടപ്പെടുത്തി ചെല്‍സിയും വെസ്റ്റ് ഹാമും




ലണ്ടന്‍: ലണ്ടന്‍ സ്റ്റേഡിയത്തില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി ചെല്‍സിയും വെസ്റ്റ് ഹാമും. ഗോള്‍ രഹിത സമനില വഴങ്ങിയതോടെ ചെല്‍സിയുടെ വിജയ കുതിപ്പിന് അവസാനമായി. ഇതോടെ 16 പോയിന്റുള്ള ചെല്‍സി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. യൂറോപ്പ് ലീഗ് കളിച്ച ടീമില്‍ നിന്ന് കാര്യമായ മാറ്റങ്ങളുമായാണ് ചെല്‍സി ഇറങ്ങിയത്. ഹസാര്‍ഡ്, കോവാചിച്, ലൂയിസ് എന്നിവര്‍ ആദ്യ ഇലവനില്‍ തിരിച്ചെത്തി. വെസ്റ്റ് ഹാമില്‍ അനാടോവിച്ചിന് പകരം മിക്കല്‍ അന്റോണിയോ ആണ് സ്ട്രൈക്കര്‍ റോളില്‍ കളിച്ചത്.



ആദ്യ പകുതിയില്‍ ചെല്‍സി ഏറെ സമയം പന്ത് കൈവശം വച്ചെങ്കിലും അവസരങ്ങള്‍ സൃഷ്ടിക്കാനായില്ല. വെസ്റ്റ് ഹാമിന് അന്റോണിയോയിലൂടെ രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഫിനിഷ് ചെയാനായില്ല. രണ്ടാം പകുതിയിലും ചെല്‍സി നിരന്തരം ശ്രമങ്ങള്‍ നടത്തിയെങ്കിലും വെസ്റ്റ് ഹാമിന്‍റെ പ്രതിരോധം തകര്‍ക്കാനായില്ല. വെസ്റ്റ് ഹാമിന് രണ്ടാം പകുതിയില്‍ ലഭിച്ച മികച്ച അവസരം യമലങ്കോ നഷ്ടപ്പെടുത്തുകയും ചെയ്തു.




Share this News Now:
  • Google+
Like(s): 78