23 September, 2018 08:09:15 PM


വെഞ്ഞാറമൂട് കളമച്ചല്‍ ജംഗ്ഷനില്‍ വൈദ്യുതി പോസ്റ്റില്‍ നിന്ന് വീണ് ലൈന്‍മാന് ഗുരുതര പരിക്ക്

കീഴായlക്കോണം ശാലിനി ഭവന്‍ സ്വദേശി വിജയനാണ് പരിക്കേറ്റത്



വെഞ്ഞാറമൂട്: വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിനിടെ പോസ്റ്റില്‍ നിന്ന് വീണ് ലൈന്‍മാന് ഗുരുതര പരിക്ക്. കെ.എസ്.ഇ.ബി വാമനപുരം സെക്ഷനിലെ ലൈന്‍മാന്‍ കീഴായlക്കോണം ശാലിനി ഭവന്‍ സ്വദേശി വിജയ (37) നാണ് പരിക്കേറ്റത്. കളമച്ചല്‍ ജംഗ്ഷന് സമീപത്തുവച്ചായിരുന്നു സംഭവം. ഇയാളെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



Share this News Now:
  • Google+
Like(s): 29