21 September, 2018 09:43:42 PM
ബിഷപ്പ് ഫ്രാങ്കോ ഇന്ന് കോട്ടയത്ത്; നാളെ പാലാ കോടതിയിൽ ഹാജരാക്കും
ജാമ്യത്തിലിറക്കാൻ തയ്യാറെടുപ്പുകൾ നടത്തി അഭിഭാഷകർ

കൊച്ചി: മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ നാളെ രാവിലെ 11ന് പാലാ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. തൃപ്പൂണിത്തറ ക്രൈംബ്രാഞ്ച് ഓഫീസിലെ ചോദ്യം ചെയ്യല്‍ കേന്ദ്രത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബിഷപ്പിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കി. ഇന്ന് രാത്രി കോട്ടയം പോലിസ് ക്ലബിൽ പാർപ്പിക്കും.
വെള്ളിയാഴ്ച രാവിലെ 10.30 ഓടെ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിന് ഹാജരായ ഫ്രാങ്കോ മുളക്കലിന് അറസ്റ്റ് സംബന്ധിച്ച സൂചനകള്‍ രാവിലെ തന്നെ നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരായ ഉടന്‍ അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് ഇനൗദ്യോഗികമായി അറിയിച്ചുവത്രേ. കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി ആണ് അറസ്റ്റ് വിവരം ബിഷപ്പിനോട് പറഞ്ഞത്.
അറസ്റ്റ് ചെയ്യുന്നതായ വിവരം കേരളാ പോലീസ് പഞ്ചാബ് പോലീസിനെയും ഫ്രാങ്കോയുടെ പഞ്ചാബിലെ അഭിഭാഷകനെയും അറിയിച്ചിരുന്നു. ബിഷപ്പിന്റെ കൂടെ വെള്ളിയാഴ്ച രാവിലെ എത്തിയവരോട് പുറത്തേക്ക് പോകാന്‍ ആദ്യം തന്നെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കളോടും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്ന് പൊലീസ് സൂചിപ്പിച്ചിരുന്നു. ബിഷപ്പിന്റെ കൂടുതല്‍ വസ്ത്രങ്ങളടക്കമുള്ളവ എത്തിക്കാനും നിര്‍ദേശം നല്കി. ഇന്നലെ വൈകുന്നേരം തന്നെ ഇത് സംബന്ധിച്ച് ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും പൊലീസ് സൂചനകള്‍ നല്‍കിയിരുന്നു.
കോടതിയിൽ ഹാജരാക്കുന്ന ബിഷപ്പിനെ രണ്ട് ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെടും. അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇടക്കാല ജാമ്യത്തിനുള്ള ശ്രമത്തിലാണ് അഭിഭാഷകര്‍. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി 25നു പരിഗണിക്കാൻ ഇരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ജാമ്യത്തിനുള്ള നീക്കം. ഇതിനായി ജാമ്യാപേക്ഷയടക്കമുള്ള നടപടിക്രമങ്ങള്‍ അഭിഭാഷകര്‍ പൂര്‍ത്തിയാക്കി. ഫ്രാങ്കോയുടെ ഉറ്റ ബന്ധുക്കളെ ജാമ്യക്കാരാക്കി ജാമ്യാപേക്ഷ നല്‍കാനാണ് പ്രതിയുടെ അഭിഭാഷകരുടെ തീരുമാനം. കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.
ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചു. തുടര്‍ന്ന് വ്യക്തതയ്ക്കായി കുറുവിലങ്ങാട്ടെ മഠത്തിലെത്തി കന്യാസ്ത്രീയുടെ മൊഴി വീണ്ടും രേഖപ്പെടുത്തി. തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഫ്രോങ്കോയെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമതടസമില്ലെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശവും കഴിഞ്ഞ ദിവസം അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
എട്ട് മണിക്കൂർ നീണ്ട രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷവും മൊഴികളിലെ വ്യക്തത കുറവാണ് അറസ്റ്റിന് തടസമായി അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിരുന്നത്. ബലാല്‍സംഗ കുറ്റം നിഷേധിച്ച ഫ്രോങ്കോ മഠത്തിലെ ആഭ്യന്തര അധികാര തര്‍ക്കമാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. എന്നാല്‍ പൊലീസിന് നേരത്തെ ലഭിച്ച തെളിവുകളുമായി പൊരുത്തപ്പെടുന്ന ചില വിവരങ്ങളും ബിഷപ്പില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. ഇതേസമയം അറസ്റ്റ് വിവരം അറഞ്ഞതു മുതല്‍ സമരപ്പന്തലിൽ കന്യാസ്ത്രീകള്‍ ആഹ്ലാദ പ്രകടനത്തിലാണ്. തീരുമാനത്തി ൽ സന്തോഷമെന്ന് പറഞ്ഞ കന്യാസ്ത്രീകൾ അറസ്റ്റ് പ്രഹസനമാക്കരുതെന്നും ആവശ്യപ്പെട്ടു.