21 September, 2018 12:53:55 PM


മലപ്പുറത്ത് ടാങ്കർ മറിഞ്ഞ് വാതകം ചോര്‍ന്നു; ദേശീയ പാതയിൽ ഗതാഗതം തിരിച്ചുവിട്ടു

കോഴിക്കോട്-തൃശൂർ ദേശീയ പാതയിലെ ഗതാഗതമാണ് തിരിച്ചുവിട്ടത്



മലപ്പുറം: മലപ്പുറം ദേശീയ പാതയിൽ തേഞ്ഞിപ്പലത്തിനടുത്ത് പാണമ്പ്ര വളവിൽ പാചകവാതക ടാങ്കർ ലോറി മറിഞ്ഞ് വാതകം ചോര്‍ന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മറ്റൊരു ടാങ്കറിലേക്കു വാതകം മാറ്റുന്നുണ്ട്.  ഇതിനു ഏതാണ്ടു ഏഴു മണിക്കൂർ വേണ്ടിവരും.  മേഖലയിൽ അതീവ ജാഗ്രതാ നിർദ്ദേശം നല്‍കി. 


കോഴിക്കോട്-തൃശൂർ ദേശീയ പാതയിലൂടെയുള്ള ഗതാഗതം വഴി തിരിച്ചു വിട്ടു. ഐഒസിയുടെ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്‌സും പൊലീസും രക്ഷാപ്രവർത്തനം തുടങ്ങി. പ്രദേശത്തേക്കുള്ള വൈദ്യുതിബന്ധം വിഛേദിച്ചു. പരിസരത്തുള്ള കുടുംബങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. മൊബൈൽ ഫോൺ ഉപയോഗം  പാടില്ലെന്ന് കർശനനിർദേശമുണ്ട്‌



Share this News Now:
  • Google+
Like(s): 24