20 September, 2018 11:47:51 PM


ഇപ്പോള്‍ നടക്കുന്നത് സമര കോലാഹലം: കന്യാസ്ത്രീകളുടെ സമരത്തിനെതിരെ കോടിയേരി

ഏത് പാതിരിയായാലും പൂജാരിയായലും രഷപ്പെടില്ലെന്നും കോടിയേരി





തിരുവനന്തപുരം: കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരത്തിനു പിന്നില്‍ ദുരുദ്ദേശമാണെന്നും, രാഷ്ട്രീയപ്രചാരണത്തിന്റെ ഭാഗമാണിതെന്നും കോടിയേരി വിമര്‍ശനം ഉയര്‍ത്തി.

സമരകോലാഹലമുയര്‍ത്തി തെളിവുശേഖരണം തടസ്സപ്പെടുത്താനാണ് ശ്രമമെന്നും കോടിയേരി തുറന്നടിച്ചു. തെളിവുണ്ടെങ്കില്‍ ഏത് പാതിരിയായാലും പൂജാരിയായലും രഷപ്പെടില്ലെന്നും സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും കോടിയേരി പറഞ്ഞു. അതേസമയം രണ്ടാം ദിവസവും മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് ബിഷപ്പ് മടങ്ങി. നാളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് നീക്കം. മൊഴികളില്‍ പൊരുത്തക്കേടുകളുണ്ടെന്നും ചോദ്യം ചെയ്യല്‍ നാളെയും തുടരുമെന്നും അന്വേഷണസംഘം വ്യക്തമാക്കി



Share this News Now:
  • Google+
Like(s): 30