20 September, 2018 01:26:08 PM


നിറവയറുമായി നടി കാവ്യാ മാധവന്‍; സന്തോഷം പങ്കുവച്ച് മീനാക്ഷിയും ബന്ധുക്കളും

ബേബി ഷവര്‍ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് താരകുടുംബം



കൊച്ചി: അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തിലാണ് നടി കാവ്യാ മാധവനെന്ന വാര്‍ത്തകള്‍ പൂര്‍ണ്ണമായും സത്യമാണെന്ന് വെളിപ്പെടുത്തി നിറവയറിലുള്ള നടിയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു. ബേബി ഷവര്‍ ആഘോഷത്തിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരിക്കുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പമായിരുന്നു കാവ്യയുടെയും കുടുംബത്തിന്‍റെയും ആഘോഷം.


മഞ്ഞ ഗൗണില്‍ അതിസുന്ദരിയായാണ് കാവ്യ പ്രത്യക്ഷപ്പെട്ടത്. ദിലീപിന്‍റെ മകള്‍ മീനാക്ഷിയും കാവ്യയോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുത്തിരുന്നു. ദിലീപുമായുള്ള വിവാഹത്തിനുശേഷം പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കുകയായിരുന്നു കാവ്യ. ഒട്ടേറെ വിവാദങ്ങള്‍ക്കു ശേഷം 2016 നവംബര്‍ 25 നായിരുന്നു ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൊച്ചിയില്‍ നടന്നത്.



Share this News Now:
  • Google+
Like(s): 91