20 September, 2018 08:55:51 AM


ഏറ്റുമാനൂര്‍ കണ്ടത്തില്‍ പരേതനായ ഗോപാലന്‍ നായരുടെ ഭാര്യ ശാരദാമ്മ (തങ്കമ്മ ) അന്തരിച്ചു

സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പില്‍




ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്‍റും മനോരമ പബ്ലിഷിംഗ് ഹൗസ് മേധാവിയും ദീര്‍ഘകാലം എസ് എം എസ് എം പബ്ലിക് ലൈബ്രറി പ്രസിഡന്റും സെക്രട്ടറിയുമായിരുന്ന ഏറ്റുമാനൂര്‍ ശക്തിനഗര്‍ കണ്ടത്തില്‍ (കാളേച്ചുവീട്) പരേതനായ കെ.എന്‍.ഗോപാലന്‍ നായരുടെ ഭാര്യ എം.ജി.ശാരദാമ്മ (തങ്കമ്മ - 97) അന്തരിച്ചു. മക്കള്‍: ജി.രാധാകൃഷ്ണന്‍ നായര്‍ (ചെന്നൈ), പരേതനായ ജി.ത്രിവിക്രമന്‍ നായര്‍ (മധുര കോട്സ്), ജി.ഗോപകുമാര്‍, ജി.മാധവന്‍കുട്ടി നായര്‍ (റിട്ട. മലയാള മനോരമ, കോട്ടയം), എസ്.വത്സല, മരുമക്കള്‍: രാധിക, (തിരുവനന്തപുരം), കോമളവല്ലി, ബംഗളൂരു (റിട്ട. ഉദ്യോഗസ്ഥ, ബി.എസ്.എന്‍.എല്‍), ശ്രീലത, ഇടമറ്റം (പാലാ), സരളാദേവി, രവിമംഗലം (കീഴൂര്‍), ടി.എം.സോമന്‍ (റിട്ട സിഐബി & കോട്ടയ്ക്കല്‍ ആര്യവൈദ്യശാല, ഏറ്റുമാനൂര്‍). സംസ്കാരം ഇന്ന് (വ്യാഴം) 3ന് വീട്ടുവളപ്പില്‍. സഞ്ചയനം സെപ്തംബർ 28 വെള്ളിയാഴ്ച രാവിലെ 9 ന്.



Share this News Now:
  • Google+
Like(s): 565