20 September, 2018 05:42:54 AM


കൊറ്റനെല്ലൂരിലെ ആശ്രമത്തില്‍ ഏഴ്‌ ആണ്‍കുട്ടികള്‍ക്ക്‌ പീഡനം: സന്യാസി പിടിയില്‍

ശ്രീനാരായണ ധര്‍മവ്രതന്‍ എന്ന താമരാക്ഷന്‍ ആണ്‌ അറസ്‌റ്റിലായത്‌



തൃശൂര്‍: കൊറ്റനെല്ലൂരിലെ ആശ്രമത്തില്‍ താമസിച്ചു പഠിച്ചിരുന്ന ഏഴ്‌ ആണ്‍കുട്ടികളെ പീഡനത്തിനിരയാക്കിയ സന്യാസി പിടിയില്‍. ബ്രഹ്‌മാനന്ദാലയത്തിലെ ശ്രീനാരായണ ധര്‍മവ്രതന്‍ എന്ന താമരാക്ഷന്‍ (52) ആണ്‌ അറസ്‌റ്റിലായത്‌. ഇടുക്കി പെരുവന്താനം സ്വദേശിയാണ്‌ താമരാക്ഷന്‍. ചൈല്‍ഡ്‌ ലൈനാണ്‌ പരാതി നല്‍കിയത്‌. ആളൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം നടത്തിവരികയായിരുന്നു.


ഏഴുപേര്‍ ഇയാള്‍ക്കെതിരേ പരാതി നല്‍കി. കേസെടുത്തതോടെ ചെന്നൈയിലേക്ക്‌ മുങ്ങിയ താമരാക്ഷനെ തിരുത്തണി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തുനിന്ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ പിടികൂടി തൃശൂര്‍ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരാക്കി. ആരോപണം അന്വേഷിച്ച ശേഷം ശിവഗിരി മഠത്തില്‍ ജൂലൈ 28ന്‌ കൂടിയ ട്രസ്‌റ്റ്‌ ബോര്‍ഡ്‌ തീരുമാനപ്രകാരം താമരാക്ഷനെ പുറത്താക്കിയതായി മഠം ജന. സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ അറിയിച്ചു.


ചാലക്കുടി ഡിവൈ.എസ്‌.പി: സി.ആര്‍. സന്തോഷ്‌കുമാറിന്റെ നിര്‍ദേശപ്രകാരം എസ്‌.ഐ: വി.വി. വിമല്‍, എസ്‌.ഐ: വത്സകുമാര്‍, സതീശന്‍ മഠപ്പാട്ടില്‍, പി.എം. മൂസ, വി.യു. സില്‍ജൊ , ഷിജോ തോമസ്‌, എ.എസ്‌.ഐമാരായ സി.കെ. സുരേഷ്‌, ജിനുമോന്‍ എന്നിവരടങ്ങിയ സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌





Share this News Now:
  • Google+
Like(s): 24