19 September, 2018 11:47:21 AM


ജയരാജന്‍റെ അധ്യക്ഷതയില്‍ മന്ത്രി സഭായോഗം; അടുത്ത യോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും

ഈ മാസം 27നാണ് അടുത്ത മന്ത്രിസഭായോഗം ചേരുക



തിരുവനന്തപുരം: ചികിത്സയ്ക്കായി വിദേശത്ത് പോയ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കും. ഈ മാസം 27നാണ് അടുത്ത മന്ത്രിസഭായോഗം ചേരുക. സാധാരണയായി ബുധനാഴ്ചകളിൽ ചേരുന്ന മന്ത്രിസഭായോഗം മുഖ്യമന്ത്രിയുടെ സൗകര്യാർഥമാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയതെന്നാണ് വിവരം.


ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ മന്ത്രി ഇ.പി.ജയരാജനാണ് അധ്യക്ഷത വഹിക്കുന്നത്. കഴിഞ്ഞ മാസം 30 നാണ് മന്ത്രിസഭ അവസാനമായി യോഗം ചേർന്നത്. മന്ത്രിസഭായോഗം ചേരാത്തതിനെതിരെ പ്രതിപക്ഷം കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് ഭരണ സ്തംഭനമാണെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ ആരോപണം. ഇതിനു പിന്നാലെയാണ് അന്ന് മന്ത്രിസഭ യോഗം ചേരാൻ തീരുമാനിച്ചത്.



Share this News Now:
  • Google+
Like(s): 38