18 September, 2018 10:49:22 PM


പരീക്ഷ എഴുതി മടങ്ങുമ്പോള്‍ ദാരുണാന്ത്യം; കാറില്‍ ബസിടിച്ച്‌ യുവതി മ​രി​ച്ചു

ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ട്ട​ന്‍​ചി​റ സു​ര​ഭി​യി​ല്‍ നി​വി​ന്‍റെ ഭാ​ര്യ​ പ​വി​ത്ര ആ​ണ് മ​രി​ച്ച​ത്




വൈക്കം: ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ കാ​റി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഗ​ര്‍​ഭി​ണി മ​രി​ച്ചു. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഭ​ര്‍​ത്താ​വി​നെ പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ട്ട​ന്‍​ചി​റ സു​ര​ഭി​യി​ല്‍ നി​വി​ന്‍ എ​സ്. കു​മാ​റി​ന്‍റെ ഭാ​ര്യ​യും ചേ​ര്‍​ത്ത​ല വാ​ര​ണം സ്വ​ദേ​ശി ഉ​ത്ത​മ​ന്‍റെ മ​ക​ളു​മാ​യ പ​വി​ത്ര. കെ. ​ഉ​ത്ത​മ​ന്‍ (23) ആ​ണ് മ​രി​ച്ച​ത്. 

അ​പ​ക​ട​ത്തി​ല്‍ ബ​സി​ലു​ണ്ടാ​യി​രു​ന്ന 12 പേ​ര്‍​ക്കു പ​രി​ക്കേ​റ്റു. ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.20ന് ​ത​ല​യോ​ല​പ്പ​റ​മ്പ് നൈ​സ് തി​യേ​റ്റ​റി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ എം​ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു പ​വി​ത്ര. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​ര്‍‌ വൈ​ക്ക​ത്തു​നി​ന്നു ത​ല​യോ​ല​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്കു വ​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും പോ​ലീ​സും ക​ടു​ത്തു​രു​ത്തി​യി​ല്‍ നി​ന്നെ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സും ചേ​ര്‍​ന്ന് വാ​ഹ​നം വെ​ട്ടി​പ്പൊ​ളി​ച്ചാ​ണു ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​വി​ത്ര​യേ​യും ഭ​ര്‍​ത്താ​വ് നി​വി​നെ​യും പു​റ​ത്തെ​ടു​ത്ത​ത്.

ഉ​ട​ന്‍ വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച്‌ പ്ര​ഥ​മ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം​വി​ദ​ഗ്ധ ചി​കി​ല്‍​സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും പ​വി​ത്ര​യെ ര​ക്ഷി​ക്കാ​നാ​യി​ല്ല. കാ​ലി​നു സാ​ര​മാ​യി പ​രി​ക്കേ​റ്റ നി​വി​നെ കോ​ട്ട​യ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഒ​രു വ​ര്‍​ഷം മുമ്പാ​ണ് നി​വി​നും പ​വി​ത്ര​യും വി​വാ​ഹി​ത​രാ​യ​ത്. പ​വി​ത്ര ഒ​രു മാ​സം ഗ​ര്‍​ഭിണി​യാ​യി​രു​ന്നു.



Share this News Now:
  • Google+
Like(s): 217