18 September, 2018 10:39:18 PM


പഞ്ച് മോദി ചലഞ്ച്: കൊല്ലത്ത് സംഘര്‍ഷം; പൊലീസുകാര്‍ക്കും പരിക്ക്

സമരമാര്‍ഗം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയായിരുന്നു സംഘര്‍ഷം




കൊല്ലം: ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്‌ കൊല്ലം അഞ്ചലില്‍ എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പഞ്ച് മോദി ചലഞ്ചിനിടെ സംഘര്‍ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപത്തില്‍ ഇടിക്കുന്ന സമരമാര്‍ഗം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷം തടയാനെത്തിയ പൊലീസുകാര്‍ക്കും ഇരുവിഭാഗം പ്രവര്‍ത്തകര്‍ക്കും സംഭവത്തില്‍ പരിക്കേറ്റു.

സംഘര്‍ഷത്തിന് പിന്നാലെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ അഞ്ചലില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇതിനിടെ സി.പി.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെ പൊലീസുകാര്‍ക്ക് നേരെ കല്ലേറും കൈയ്യേറ്റവുമുണ്ടായി. സംഭവത്തില്‍ പുനലൂര്‍ സി.ഐ ബിനു വര്‍ഗീസ് അടക്കം മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. കൂടുതല്‍ സംഘര്‍ഷമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് അഞ്ചലില്‍ കൂടുതല്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി.



Share this News Now:
  • Google+
Like(s): 36